Samantha Samajam Report

2022-24

Samantha Samajam Report

2022- 24 കാലയളവിലെ സാമന്ത സമരത്തിൻ്റെ കർമ്മപുരോഗതിയിലെ നാഴികക്കല്ലുകൾ :

സമാജത്തിൻ്റെ ഭരണഘടന കാലാനുസൃതമായി നവീകരിച്ചുകൊണ്ട് അംഗീകാരം നേടി ഘടകങ്ങൾക്ക് എത്തിച്ചുകൊടുത്തു.

സമാജത്തിൻ്റെ രജിസ്‌ട്രേഷൻ പുതുക്കിയെടുത്തു.

സമാജത്തിൻ്റെ ഓഡിറ്റ് ചെയ്ത കണക്കുകൾ അവതരിപ്പിച്ച് അംഗീകാരം നേടി.

ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ ദേശസാൽകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുടങ്ങി.

കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ടുകൾ ഒരു പ്രവർത്തന അക്കൗണ്ടും ഒരു സഹായനിധി അക്കൗണ്ടുമായി ക്രമീകരിച്ചു.

മേലാറ്റൂർ, മുംബൈ എന്നീ രണ്ട് പുതിയ ഘടകങ്ങൾകൂടി തുടങ്ങി.

യു. എ. ഇ. യിൽ നമ്മുടെ സമാജാംഗങ്ങളെ ഏകോപിപ്പിച്ച് ഒരു അനൗദ്യോഗിക ഘടകം പ്രവർത്തനക്ഷമമാക്കി.

എല്ലാ ഘടകങ്ങളിൽ വെച്ചും രണ്ട് മാസത്തെ ഇടവേളകളിൽ യോഗങ്ങൾ ചേർന്ന് സംഘടനയുടെ സുതാര്യമായ പ്രവർത്തനം ഉറപ്പുവരുത്തി.

സമാജത്തിൻ്റെ മൊത്തം അംഗസംഖ്യ ഘടകങ്ങളുടെ തലത്തിൽ ക്രമപ്പെടുത്തി.

കോഴിക്കോട് ഘടകം ശ്രീ രാജേന്ദു രചിച്ച പുലാശ്ശേരി കർത്താക്കളുടെ ചരിത്രം എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.

ഈ കാലയളവിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ 5000 രൂപ നൽകി അജീവനാന്ത അംഗത്വം സ്വീകരിച്ചു.

നന്ദിപുലം ഘടകം മാതൃകാപരമായി ഇരുപത് പേർക്ക് ഒന്നിച്ച് ആജീവനാന്ത അംഗത്വം നൽകി ഇരുപത് വർഷത്തെ ഘടകത്തിൻ്റെ സ്ഥിരസാന്നിധ്യം ഉറപ്പ് വരുത്തി വഴികാട്ടിയായി.

സമാജം വനിത വേദികൾ ഓണം, വിഷു, തിരുവാതിര, രാമായണമാസാചാരണം, ഭക്ഷ്യമേളകൾ, ഉല്ലാസയാത്രകൾ, ലോക സാമന്ത ദിനാഘോഷം, സ്വാതന്ത്ര്യ ദിനാഘോഷം, പുതുവർഷാഘോഷം എന്നിവ നടത്തി സംഘടനക്ക് പുതിയ ഉണർവ് നൽകി.

താരതമ്യേനെ പുതിയ ഘടകമായ മേലാറ്റൂർ ഘടകം ഒരു ലക്ഷം രൂപയുടെ ജീവകാരുണ്യസഹായം നൽകി പ്രചോദനം നൽകി.

സമാജം മൊത്തം കടബാധ്യതകൾ നീക്കി മുന്നോട്ടുമുള്ള സ്വതന്ത്ര പ്രവർത്തനം ഉറപ്പാക്കി.

ക്യാപ്റ്റൻ എ. രാജഗോപാൽ ശ്രീമതി രമ രാജഗോപാൽ ദമ്പതികൾ നൽകുന്ന ശാശ്വത വിദ്യാഭ്യാസ സഹായ ഫണ്ട്, ദിവംഗതനായ സമാജത്തിൻ്റെ എക്കാലത്തെയും മികച്ച ജീവകാരുണ്യ സഹയാത്രികനായിരുന്ന രവി നെടുങ്ങാടിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ശ്രീമതി സുമ നെടുങ്ങാടിയും കുട്ടികളും ചേർന്ന് മികച്ച ചാർട്ടേർഡ് അക്കൗണ്ടൻസി വിദ്യാർത്ഥികൾക്ക് നൽകുന്ന സഹായങ്ങൾ, അതുപോലെ ഡോക്ടർ ടി. എം.സർവോത്തമൻ നെടുങ്ങാടി തൻ്റെ സഹോദരൻ ടി. എം. രഘുത്തമൻ നെടുങ്ങാടി സ്മാരക വിദ്യാഭ്യാസ ഫണ്ട് എന്നിവ എടുത്ത് പറയേണ്ട സൽപ്രവൃത്തികളാണ്.

സ്ഥിരമായി നൽകി വരുന്ന സാമന്ത കുടുംബങ്ങൾക്കുള്ള പ്രതിമാസ സഹായങ്ങൾക്ക് പുറമെ അവിചാരിതമായി വന്ന ആസന്ന വൈദ്യസഹായങ്ങളും നൽകാൻ കഴിഞ്ഞു.

കോഴിക്കോട് തളിയിലെ അച്യുതൻ ഗേൾസ് സ്കൂളിൽ സമാജത്തിൻ്റെ പ്രാത:സ്മരണീയനായ റാവു ബഹദൂർ അപ്പുനെടുങ്ങാടിയുടെ പൂർണ്ണകായ ഛായാചിത്രം സ്ഥാപിച്ചു.

നമ്മുടെ സമാജം വെബ്സൈറ്റ് കാലാനുസൃതമായ നവീകരണം നടത്തി ആകർഷകമായി അംഗങ്ങളിലേക്കെത്തുന്നുണ്ട്.