Samantha Samajam News

Latest Updates

ഭവിഷ്യതി 2019

കേരള സാമന്ത യുവജന സമിതിയുടെ വാർഷിക പൊതുയോഗം 'ഭവിഷ്യതി 2019' 17-11-2019ന് ഞായറാഴ്ച പാലക്കാട് സാമന്ത സമാജം ഹാളിൽ വച്ചു നടന്നു. പ്രശസ്ത ചരിത്രകാരൻ എസ്. രാജേന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമന്ത സമുദായത്തിന്റെ ചരിത്രത്തെക്കുറിച്ച് തന്റെ ഗവേഷണങ്ങളിലെ കണ്ടെത്തലുകൾ അദ്ദേഹം അവതരിപ്പിച്ചു. ചടങ്ങിൽ സമുദായത്തിലെ യുവപ്രതിഭകളെ 'ഭവിഷ്യതി പുരസ്കാരം' നൽകി ആദരിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ പി. എസ്. ശ്രീശാന്തിനെ പ്രസിഡന്റായും ശ്രീജിത്ത് കിഴുത്തൊടിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

സാമന്ത സമാജം ചെന്നൈ യൂണിറ്റ് ഉത്‌ഘാടനം

സാമന്ത സമാജം ചെന്നൈ യൂണിറ്റിന്റെ ഉത്‌ഘാടനം 2019 ഒക്ടോബർ 2 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ചെന്നൈയിലെ മലയാളി ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ കേരളത്തിൽ നിന്നും എത്തിയ വിശിഷ്ടവ്യക്തികളും (Patrons Dr. Sarvothaman Nedungadi, Mr. M.P.Raveendranathan, President Mr.C.P.Raveendran Erady, G/Secretary Mr. Sreehari, Treasurer Mr. P.V.Raveendran, Mr. T.M.Balakrishnan Erady, Vice-President & President Calicut Unit) ചെന്നൈയിൽ താമസമാക്കിയ സാമന്ത സമുദായത്തിലെ മുതിർന്ന അംഗങ്ങളും ചേർന്ന് ഭദ്രദീപം തെളിയിച്ചു ഉത്‌ഘാടനം ചെയ്തു.


ആശംസകൾ അർപ്പിക്കാനായി എത്തിയ Swamiji Sri Hari Prasad of Vishnu Mohan Foundation, His Excellency Eralpad Raja of Zamorin തുടങ്ങിയ മഹത് വ്യക്തികളുടെ സാന്നിധ്യം ചടങ്ങിനെ മഹനീയമാക്കി.


ചെന്നൈയിലെ സാമന്ത സമുദായത്തിലെ മിക്കവാറും അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാവരും സ്വയം പരിചയപ്പെടുത്തി. സമുദായത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും, സമുദായത്തിലെ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്നവർക്കുള്ള സഹായം തുടങ്ങി വെക്കുകയും ചെയ്തു.


സാമന്ത സമാജം ചെന്നൈ യൂണിറ്റ് രൂപീകരിക്കുന്നതിനായി മുൻകൈയെടുത്ത കോഴിക്കോട് യൂണിറ്റിൽ നിന്നും എത്തിയ ശ്രീ ടി.എം . ബാലകൃഷ്ണൻ ഏറാടി ചെന്നൈ യൂണിറ്റ് ഭാരവാഹികളുടെ പേരുകൾ നിർദ്ദേശിച്ചു. എല്ലാവരുടെയും അംഗീകാരത്തോടെ ചെന്നൈ യൂണിറ്റ് ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.


Dr. Nedungadi Haridas -President, Smt. Jagadambika - Vice-President, Secretary- Mr. M. Santhoshkumar, Jt.Secretary-Mr. Vinay Chandran, Treasurer- Mr. K. Jayachandran, Committee Members: Smt. Indira Nedungadi, Smt. Aparna Jayachandran, Mr. Vivek Varma, Mr. Ramesh Vellody


യോഗത്തിൽ Dr. Nedungadi Haridas അദ്ധ്യക്ഷത വഹിച്ചു. Sri. K. Jayachandran സ്വാഗതവും, Sri. M. Santhoshkumar ചെന്നൈ യൂണിറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ചും, Sri. Vivek Varma ചെന്നൈ യൂണിറ്റിന് വേണ്ടി നന്ദിയും പറഞ്ഞു.


കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും, വിഭവ സമൃദ്ധമായ ഓണസദ്യയും ചടങ്ങിന് മാറ്റുകൂട്ടി.