വിപണനമേള


കോഴിക്കോട് യൂണിറ്റ് വനിതാ കൂട്ടായ്‌മയുടെ ഭാഗമായി കല്ലായി റോഡ് സ്നേഹാഞ്ജലിയിൽ ഒരു വിപണനമേള സംഘടിപ്പിച്ചു. കരകൗശല വസ്‌തുക്കൾ, വസ്ത്രങ്ങൾ ആഭരണങ്ങൾ, ഫ്രൂട്ട് സ്റ്റാൾ, ഫലവൃക്ഷ ത്തൈകൾ, അച്ചാറുകൾ, പലവിധ പലഹാരങ്ങൾ എന്നിവ ഒരുക്കിയിരുന്നു. ഇതിൽ നിന്നുള്ള വരുമാനം സാധു ജനസേവനത്തിനുപയോഗിക്കുമെന്ന് നേതൃത്വം നല്കിയ ശ്രീമതിമാർ രാധാമണി, ആനന്ദി മോഹനകൃഷ്‌ണൻ, സുമാവർമ എന്നിവർ അറിയിച്ചു. Pure Veg Food-ഉം ലഭ്യമായിരുന്നു. മാതൃകാപരമായ ഈ പുതിയ സംരംഭത്തിന് ആശംസകൾ!