അഷ്ടപദി സംഗീതം ജനാർദ്ദനൻ നെടുങ്ങാടി ഗുരുവായൂർ :
അഷ്ടപദീ ഗായകരത്നം ജനാർദ്ദനൻ നെടുങ്ങാടിയുടെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ ഗീതാ ഗോവിന്ദം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഒരു അനുസ്‌മരണ യോഗവും സമാദരണ ആചാര്യ സംഗമവും ഗുരുവായൂരിൽ നടന്നു. നഗരസഭാ ചെയർമാൻ ശ്രീ. എം. കൃഷ്‌ണദാസ് യോഗം ഉത്ഘാടനം ചെയ്‌തു. മമ്മിയൂർ ദേവസ്വം ചെയർമാൻ ശ്രീ. ജി.കെ. പ്രകാശൻ അധ്യക്ഷനായി. അഷ്ടപദി രംഗത്തെ ഗവേഷകയും സംഗീത വിദൂഷിയും, അധ്യാപികയുമായ അനുരാധ മഹേഷ്, പ്രമുഖ വാദ്യ കലാകാരൻമാരായ തിരുവില്വാമല ഹരി, ഗുരുവായൂർ ജയപ്രകാശ് എന്നിവരെ യോഗത്തിൽ ആദരിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്ന് വന്ന ഗായക കലാകാരന്മാർ അഷ്ടപദി ഗാനാർച്ചന നടത്തി. സ്നേഹവിരുന്നും ഉണ്ടായി.